തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരടങ്ങുന്ന നിരീക്ഷക സംഘം മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് വ്യക്തമായ മുൻതൂക്കമെന്നാണ് സൂചന.(KC Venugopal Gets Support Of Forty Seven MLAs For Kerala CM Post In Observer Report)
63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷാ വിജയൻ തുടങ്ങിയ പ്രമുഖർ ഈ പട്ടികയിലുണ്ട് എന്നും സൂചനയുണ്ട്. 8 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട സതീശന് 6 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
എംഎൽഎമാരുടെ പ്രിഫറൻസ് ലിസ്റ്റ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഔദ്യോഗികമല്ലെന്ന് നിരീക്ഷകൻ മുകുൾ വാസ്നിക് വ്യക്തമാക്കി. നിരീക്ഷകരുടെ പക്കലുള്ള യഥാർത്ഥ രേഖയല്ല പത്രം പുറത്തുവിട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. എങ്കിലും പുറത്തുവന്ന കണക്കുകൾ കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഖർഗെയെ ധരിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഇവർ മാക്കൻ അറിയിച്ചു.
Story Summary
AICC observers submitted a report to Mallikarjun Kharge stating that 47 out of 63 Congress MLAs support KC Venugopal for the Kerala CM post. While Ramesh Chennithala and VD Satheesan received significantly less support from legislators, the High Command is considering public sentiment and ally opinions before the final announcement.

