Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ KC വേണുഗോപാൽ ജനവിധിയെ മാനിക്കണം': ഖാർഗെയുടെ വസതിക്ക്...

‘ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ KC വേണുഗോപാൽ ജനവിധിയെ മാനിക്കണം’: ഖാർഗെയുടെ വസതിക്ക് മുന്നിൽ ഫ്ലക്സ് ബോർഡ് | Anti KC Venugopal Posters

🎙️ Latest Podcast

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും ഹൈക്കമാൻഡ് വസതിക്ക് മുന്നിലേക്കും പടരുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സുകളാണ് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ ഉയർന്നത്. “ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. ജനവിധിയെ മാനിക്കണം” എന്നാണ് ഫ്ലക്സിലെ വാചകം.(Anti KC Venugopal Posters In Front Of Kharge Residence In Delhi Amid Kerala CM Row)

“ചോറ് കഴിക്കുന്ന ഒരു മലയാളി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ഖർഗെയും നിരീക്ഷകരും മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ നടത്തുന്നതിനിടെയാണ് മാധ്യമശ്രദ്ധ നേടുംവിധം പ്രധാന കവാടത്തിന് മുന്നിൽ തന്നെ ഈ പ്രതിഷേധം അരങ്ങേറിയത്.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് സതീശൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ കേരളത്തിലെ വിവിധയിടങ്ങളിൽ ഫ്ലക്സ് യുദ്ധം നടന്നിരുന്നെങ്കിലും ഡൽഹിയിൽ ഖർഗെയുടെ വസതിക്ക് മുന്നിൽ ഇത്തരമൊരു പ്രതിഷേധം നടക്കുന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

Story Summary

Pro-VD Satheesan posters appeared in front of Mallikarjun Kharge’s residence in Delhi, targeting KC Venugopal amid the ongoing Kerala CM selection row. A native of Kannur who placed the posters stated that the public sentiment is in favor of Satheesan and any move to appoint Venugopal would be against the people’s mandate.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.