Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'ഞാൻ ഒന്നാം സ്ഥാനം നൽകുന്നത് KC വേണുഗോപാലിന്': മുഖ്യമന്ത്രി ചർച്ചയിൽ T...

‘ഞാൻ ഒന്നാം സ്ഥാനം നൽകുന്നത് KC വേണുഗോപാലിന്’: മുഖ്യമന്ത്രി ചർച്ചയിൽ T പത്മനാഭൻ | T Padmanabhan Supports KC Venugopal

🎙️ Latest Podcast

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കെ. സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി ടി. പത്മനാഭൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് നേതാക്കളിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് കെ സി വേണുഗോപാലിനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി.യെ നയിക്കുന്നത് അദ്ദേഹത്തിന്റെ കഴിവാണെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.(T Padmanabhan Supports KC Venugopal For Kerala CM Criticizes VD Satheesan)

വി. ഡി. സതീശനെ പിന്തുണച്ച് സംസ്ഥാന വ്യാപകമായി ഉയരുന്ന ഫ്ലക്സ് ബോർഡുകളെ അദ്ദേഹം പരിഹസിച്ചു. ഫ്ലക്സ് വെക്കുന്നതാണോ വ്യക്തിത്വം? ഇത്ര വിഡ്ഢികളാണോ ജനങ്ങൾ എന്ന് അദ്ദേഹം ചോദിച്ചു. പൊതുവികാരം സതീശന് അനുകൂലമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു. പട നയിച്ചത് സതീശൻ മാത്രമല്ലെന്നും രമേശ് ചെന്നിത്തല എത്രയോ ആരോപണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാവപ്പെട്ടവരോട് കരുണയുള്ള ആളാണ് വേണുഗോപാലെന്നും അത് ഒരു പൊതുപ്രവർത്തകന് വേണ്ട വലിയ ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലും നിയമസഭയിലും അദ്ദേഹം കഴിവ് തെളിയിച്ചതാണ്. കെ.സി. മുഖ്യമന്ത്രിയാകുമ്പോൾ ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളി. സ്റ്റേറ്റിന്റെ ആകെ ചെലവിന്റെ ഒരു ചെറിയ അംശം മാത്രമേ അതിനായി വേണ്ടി വരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സൈബർ ആക്രമണങ്ങളെ താൻ ഭയക്കുന്നില്ലെന്നും തന്റെ ഫോൺ നമ്പർ പോലും തനിക്ക് അറിയില്ലെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഇടതുപക്ഷത്തിന്റേത് അവർ ചോദിച്ചുവാങ്ങിയ തോൽവിയാണെന്നും ടി. പത്മനാഭൻ നിരീക്ഷിച്ചു.

Story Summary

Renowned writer T. Padmanabhan has openly backed K.C. Venugopal for the Kerala Chief Minister post, calling him the ‘conscience keeper’ of Rahul Gandhi. He criticized V.D. Satheesan’s supporters for the ongoing ‘flex war’ and questioned if leadership is determined by posters.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.