കണ്ണൂർ: സിപിഎം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ ഈങ്ങയിൽപീടികയിലെ വീട്ടിലെത്തി. പത്നി കെ.പി. രമണിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.(TK Govindan Visit Kodiyeri Balakrishnan Home Kannur Politics)
പാർട്ടി വിട്ട് പുറത്തുപോയി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് മുൻഗാമിയായ മറ്റൊരു സമുന്നത നേതാവിന്റെ വീട്ടിലെത്തുന്നത് അസാധാരണ സംഭവമാണ്. കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച അദ്ദേഹം, വീട്ടിലെ കോടിയേരിയുടെ ഓർമ്മച്ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എം.വി. ഗോവിന്ദനെതിരെയും രൂക്ഷമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സന്ദർശനം. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് ടി.കെ. ഗോവിന്ദൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Story Summary
In a significant political move, newly elected Thalipparamba MLA T.K. Govindan visited the residence of late CPM leader Kodiyeri Balakrishnan. Accompanied by his wife, Govindan met Kodiyeri’s family and visited his memorial. This visit, following his win as a rebel candidate, is seen as a subtle message against the current leadership of Pinarayi Vijayan.

