കടപ്പ: സിനിമകളെ വെല്ലുന്ന ക്രൂരമായ ആസൂത്രണത്തിനൊടുവിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. കിരൺ കുമാർ ആണ് പത്മജയെ കൊലപ്പെടുത്തിയതെന്ന് പ്രൊദ്ദത്തൂർ എഎസ്പി വിഭു കൃഷ്ണ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രതിയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയാണ് കേസിൽ നിർണ്ണായകമായത്.(Kadapa Murder Case, Husband Arrested For Wife Murder YouTube Search Poison Sweet)
എങ്ങനെയൊക്കെ ഒരാളെ എളുപ്പത്തിൽ കൊല്ലാം എന്നതിനെക്കുറിച്ച് കിരൺ കുമാർ നിരന്തരം യൂട്യൂബിൽ തിരഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി. ആർക്കും സംശയം തോന്നാത്ത രീതിയിൽ കൊലപാതകം നടത്താനായിരുന്നു ഇയാളുടെ നീക്കം. ഹൈദരാബാദിൽ നിന്ന് കൊറിയർ വഴിയാണ് ഇയാൾ വിഷം വാങ്ങിയത്. ഇതിനായി ഏകദേശം 80,000 രൂപയോളം ചെലവാക്കി.
ഏപ്രിൽ 29-ന് പത്മജയ്ക്ക് നൽകിയ പാലക്കോവയിൽ ഇയാൾ വിഷം കലർത്തുകയായിരുന്നു. മധുരം കഴിച്ച പത്മജ ബോധരഹിതയായി. മരണം ഉറപ്പാക്കുന്നതിനായി തുടർന്ന് തലയണ ഉപയോഗിച്ച് മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു. പത്മജയ്ക്ക് പെട്ടെന്ന് സുഖമില്ലാതായെന്ന് വരുത്തിത്തീർക്കാൻ ഇയാൾ തന്നെ അവരെ ആശുപത്രിയിലെത്തിച്ചു. പുറമെ പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാൽ സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു.
Story Summary
Police in Proddatur, Kadapa, arrested Kiran Kumar for the premeditated murder of his wife, Padmaja. The investigation revealed that the accused used YouTube to research “easy ways to kill” and spent ₹80,000 to procure poison from Hyderabad via courier, which he later mixed in a sweet before smothering her with a pillow to ensure death.

