കോട്ടയം: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിനിടെ കോട്ടയം നഗരത്തിൽ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തി. ‘വിജയശില്പി കെ.സി. വേണുഗോപാൽ’ എന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോർഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.(KC Venugopal Flex Board Vandalized In Kottayam Kerala Election 2026)
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ സംഭവം. അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കെ.സി. വേണുഗോപാൽ തന്റെ നിലപാട് വ്യക്തമാക്കി.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കൃത്യമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. ആർക്കും പ്രയാസമില്ലാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. കോട്ടയത്ത് ഇന്നലെ വൈകുന്നേരമാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
Story Summary
A flux board featuring KC Venugopal was vandalized with black oil in Kottayam city shortly after being erected by supporters. Responding to the ongoing leadership debate, Venugopal stated that the Congress high command would make an appropriate and consensus-based decision regarding the next Chief Minister.

