Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

UDF Victory 2026

‘അപ്രിയ സത്യങ്ങളാണ്’: KC വേണുഗോപാലിനെതിരായ വിമർശനങ്ങളിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Defends KC Venugopal

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കെ.സി. വേണുഗോപാലിനെ 'നൂലിൽ കെട്ടിയിറക്കിയവൻ' എന്നും 'പെട്ടിതൂക്കി' എന്നും വിളിക്കുന്നവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രം മറക്കരുതെന്ന് രാഹുൽ പറഞ്ഞു.(Rahul Mamkootathil Defends KC Venugopal And...

“കോൺഗ്രസിന്റേത് അപഹാസ്യമായ കസേരകളി”; മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി കെ.കെ. ശൈലജ | K.K. Shailaja Facebook Post

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നടത്തുന്ന ചർച്ചകളെ രൂക്ഷമായി വിമർശിച്ച് കെ.കെ. ശൈലജ (K.K. Shailaja Facebook Post). ജനവിധിയെ പരിഹസിക്കുന്ന കസേരകളിയാണ് കോൺഗ്രസിൽ നടക്കുന്നതെന്നും ഇത് തികച്ചും അപഹാസ്യമാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇത്ര വലിയ തർക്കമാണെങ്കിൽ, ഭാവിയിൽ ഒരു വിഷയത്തിലും ഉചിതമായ...

‘മനുഷ്യൻ ഒന്നാമത്, ജാതിയും മതവുമൊക്കെ പിന്നീട്’; കേരളം മതസൗഹാർദ്ദത്തിന്റെ മാതൃകയെന്ന് ശശി തരൂർ | Shashi Tharoor Kerala Election

തിരുവനന്തപുരം: കേരളം എന്നും ഉയർത്തിപ്പിടിക്കുന്നത് മാനവികതയുടെ മൂല്യങ്ങളാണെന്നും അത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും ശശി തരൂർ (Shashi Tharoor Kerala Election). "മനുഷ്യനാണ് ഒന്നാമത്, ജാതിക്കും മതത്തിനുമെല്ലാം അതിന് ശേഷമേ സ്ഥാനമുള്ളൂ" എന്ന കേരളത്തിന്റെ നിലപാടാണ് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ...

‘BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്’: PV അൻവർ | PV Anvar On Beypore Election Defeat

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയന് താൻ എത്രത്തോളം ശത്രുവാണോ, അത്രതന്നെ ശത്രുത ബിജെപിക്കും തന്നോടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (PV Anvar On Beypore Election Defeat CPM BJP Deal Allegation) മുഹമ്മദ് റിയാസിനെ ബേപ്പൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന...

കോട്ടയത്ത് KC വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം | KC Venugopal Flex Board

കോട്ടയം: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിനിടെ കോട്ടയം നഗരത്തിൽ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തി. 'വിജയശില്പി കെ.സി. വേണുഗോപാൽ' എന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോർഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.(KC Venugopal Flex Board Vandalized In Kottayam Kerala Election 2026) തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

‘ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ’: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Mullappally Ramachandran On Kerala CM Selection

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പാർട്ടിയുടെ പതിവുരീതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Mullappally Ramachandran On Kerala CM Selection...

കേരളത്തെ നയിക്കാൻ UDF സർക്കാർ: ഈ മാസം 10ന് ശേഷം സത്യപ്രതിജ്ഞ, ചടുല നീക്കങ്ങൾ, പട്ടികയിൽ നിരവധി പേരുകൾ, ആരാകും മുഖ്യമന്ത്രി? | UDF Government Swearing In Ceremony

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 10-ന് ശേഷം നടക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുന്നതോടെ സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത.(UDF Government...

“തെറ്റ് തിരുത്തി മടങ്ങിവരാം, ഇനി ഒരേയൊരു കേരള കോൺഗ്രസ്”; ജോസ് കെ. മാണിയെ ക്ഷണിച്ച് പി.ജെ. ജോസഫ് | P.J. Joseph-Jose K. Mani Defeat

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിന് പിന്നാലെ കേരള കോൺഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള ആഹ്വാനവുമായി പി.ജെ. ജോസഫ് (P.J. Joseph-Jose K. Mani Defeat). കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും ഒരു കുടക്കീഴിൽ വരണമെന്നും, ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർക്ക് തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു. മത്സരിച്ച 8 സീറ്റുകളിൽ 7 എണ്ണത്തിലും...
- Advertisement -spot_img

Latest News

നെടുമങ്ങാട് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവം: പ്രതിക്കെതിരെ എസ്‌.സി/എസ്‌.ടി ആക്ട് കൂടി ചുമത്തി; കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ, 7 വാരിയെല്ലുകൾ തകർത്തു | Nedumangad toddler murder case

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...
- Advertisement -spot_img