Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeEntertainmentവാഹനാപകടം: നടൻ സന്തോഷ് K നായർ അന്തരിച്ചു | Malayalam Actor Santhosh...

വാഹനാപകടം: നടൻ സന്തോഷ് K നായർ അന്തരിച്ചു | Malayalam Actor Santhosh K Nayar

🎙️ Latest Podcast

പത്തനംതിട്ട: പ്രമുഖ സിനിമ-സീരിയൽ താരം സന്തോഷ് കെ. നായർ (65) വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. കാറും എതിരെ വന്ന ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു.(Malayalam Actor Santhosh K Nayar passes away In Road Accident At Adoor)

അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം എന്നാണ് വിവരം. തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ഭാര്യ ശുഭശ്രീക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു സന്തോഷ്. കാർ തകർന്നു, ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശുഭശ്രീക്കും ലോറി ഡ്രൈവർക്കും പരിക്കുണ്ട്.

നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ നൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. വില്ലനായും നായകനായും ഹാസ്യനടനായും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ‘മോഹിനിയാട്ടം’ ആണ് അവസാന ചിത്രം. ഇതിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Summary

Renowned film and television actor Santhosh K. Nayar passed away in a tragic road accident at Adoor on Tuesday morning. Known for his versatile roles in over 100 films including the recent hit ‘Mohiniyattam’, he suffered a heart attack while undergoing treatment following the collision.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.