Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ടീം UDFൻ്റെ വിജയം, മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കും, പലയിടത്തും CPIM-BJP...

‘ടീം UDFൻ്റെ വിജയം, മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കും, പലയിടത്തും CPIM-BJP ഡീൽ, ഞാൻ CPIM തകർന്ന് പോകണം എന്നാഗ്രഹിക്കുന്ന ആളല്ല’: VD സതീശൻ | VD Satheesan Reaction

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി പൂർത്തിയാക്കിയതിന്റെ അഭിമാനവും ആത്മവിശ്വാസവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദങ്ങൾ ഉന്നയിക്കാനോ പരസ്യമായ അഭിപ്രായപ്രകടനം നടത്താനോ താനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.(VD Satheesan Reaction On Kerala Election Victory And Chief Minister Post)

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഒരു മുന്നണി പോലും ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത രീതിയിലാണ് ടീം യുഡിഎഫ് ഇത്തവണ പ്രവർത്തിച്ചത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് മുന്നണി ഒറ്റക്കെട്ടായി നിന്നത്. എന്റെ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പ്രവർത്തകർ ഇത്രയധികം കഠിനാധ്വാനം ചെയ്ത മറ്റൊരു തിരഞ്ഞെടുപ്പ് കണ്ടിട്ടില്ല. വെറുമൊരു മുന്നണി എന്നതിലുപരി വിശാലമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫിനെ മാറ്റാൻ സാധിച്ചു, സതീശൻ പറഞ്ഞു. സർക്കാരിനെ വിമർശിക്കുക മാത്രമല്ല, അവർ പരാജയപ്പെട്ട ഇടങ്ങളിൽ കൃത്യമായ ബദൽ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെക്കാൻ പ്രതിപക്ഷത്തിന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ പോസിറ്റീവ് ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ചിലയിടങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ നടന്നതായി സതീശൻ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റുകളും രണ്ട് മന്ത്രിമാരുടെ സീറ്റുകളും നഷ്ടമായത് ഇതിന്റെ തെളിവാണ്. കേരളത്തിൽ എല്ലായിടത്തും ഇത് വിജയിച്ചില്ലെങ്കിലും ചില മണ്ഡലങ്ങളിൽ വെള്ളിത്തളികയിൽ വെച്ച് ബിജെപിക്ക് സീറ്റ് നൽകിയത് സിപിഎമ്മാണെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബംഗാളിലും ത്രിപുരയിലും അവർക്ക് നേരിട്ട ഗതി കേരളത്തിൽ ഉണ്ടാകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സതീശൻ പറഞ്ഞു. ജനാധിപത്യത്തിൽ അവരുടെ സാന്നിധ്യം ആവശ്യമാണെന്നും എന്നാൽ നിലവിലെ തകർച്ച അവർക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Story Summary

VD Satheesan stated that the party will decide on the Chief Minister’s post and expressed immense pride in leading “Team UDF” to a historic victory. He also alleged a CPM-BJP deal in several constituencies while emphasizing that the UDF’s success was due to presenting a clear alternative to the people.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.