പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ എൻഡിഎ സഖ്യം (എഐഎൻആർസി, ബിജെപി) മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 12 സീറ്റുകളിലെ ട്രെൻഡുകൾ ലഭ്യമായിട്ടുണ്ട്. (Thattanchavady Mangalam)
ലഭ്യമായ സൂചനകൾ പ്രകാരം മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി സഖ്യം ഭൂരിഭാഗം സീറ്റുകളിലും മുന്നിലാണ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്. സൂപ്പർ സ്റ്റാർ വിജയുടെ തമിഴക വെട്രി കഴകം എൻഡിഎയ്ക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് തുടരുന്നു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്-ഡിഎംകെ സഖ്യത്തെ മറികടന്നാണ് പലയിടങ്ങളിലും ടിവികെ സാന്നിധ്യമറിയിക്കുന്നത്. മുഖ്യമന്ത്രി എൻ. രംഗസ്വാമി മത്സരിക്കുന്ന, തട്ടഞ്ചാവടി മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
89.87% എന്ന റെക്കോർഡ് പോളിംഗ് നടന്ന തിരഞ്ഞെടുപ്പായതിനാൽ, വലിയ അട്ടിമറികൾ സംഭവിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ആറ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 166 ടേബിളുകളിലാണ് ഇവിഎം വോട്ടുകൾ എണ്ണുന്നത്. 17 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
Summary: Early trends in the Puducherry Assembly election results show the N. Rangasamy-led NRC (NDA alliance) in the lead across 12 seats. Surprisingly, actor Vijay’s TVK is trailing close behind in second place, ahead of the Congress-DMK alliance in several spots. CM Rangasamy is maintaining a lead in both Thattanchavady and Mangalam. With a record 89.87% voter turnout, the final outcome remains highly anticipated as more rounds are counted.

