HomeWorldഡച്ച് രാജകുമാരിമാരെ വധിക്കാൻ തീവ്ര വലതുപക്ഷ നീക്കം: നാസി പ്രേരിത ആക്രമണ...

ഡച്ച് രാജകുമാരിമാരെ വധിക്കാൻ തീവ്ര വലതുപക്ഷ നീക്കം: നാസി പ്രേരിത ആക്രമണ പദ്ധതി തകർത്തു | Dutch Princesses

ദ ഹേഗ്: നെതർലൻഡ്‌സ് രാജകുടുംബാംഗങ്ങളായ കാതറീന അമാലിയ രാജകുമാരി, സഹോദരി അലക്സിയ രാജകുമാരി എന്നിവരെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന ഡച്ച് അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാവി രാജ്ഞിയായ അമാലിയയെയും സഹോദരിയെയും നാസി പ്രേരിത ശൈലിയിൽ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.(Dutch Princesses targeted in scary murder plot, suspect found with axes, Nazi symbol)

കഴിഞ്ഞ ഫെബ്രുവരിയിൽ ദ ഹേഗിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മഴുക്കളിൽ ‘അലക്സിയ’, ‘മൊസാദ്’, നാസി അഭിവാദ്യമായ ‘സീഗ് ഹൈൽ’ എന്നീ വാക്കുകൾ കൊത്തിവെച്ചിരുന്നു. കൂടാതെ ‘അമാലിയ’, ‘അലക്സിയ’, ‘രക്തച്ചൊരിച്ചിൽ’ എന്നീ വാക്കുകൾ എഴുതിയ കുറിപ്പും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഡച്ച് സ്വകാര്യതാ നിയമങ്ങൾ പ്രകാരം പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാകും.

നെതർലൻഡ്‌സ് സിംഹാസനത്തിന്റെ അവകാശിയായ അമാലിയ രാജകുമാരിക്ക് നേരെയുള്ള ഭീഷണികൾ ഇതാദ്യമായല്ല. നേരത്തെ ഡ്രഗ് കാർട്ടലുകൾ അമാലിയയെയും അന്നത്തെ പ്രധാനമന്ത്രി മാർക്ക് റുട്ടയെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. 2020-ൽ ലൈംഗികാതിക്രമ ഭീഷണിയെത്തുടർന്ന് രാജകുമാരിക്ക് ഒളിവിൽ കഴിയേണ്ടി വന്നു. 2022-ൽ ആംസ്റ്റർഡാമിലെ സ്റ്റുഡന്റ് അക്കൗണ്ടേഷനിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ അവരെ കൊട്ടാരത്തിലേക്ക് മാറ്റി. സുരക്ഷാ ഭീഷണി രൂക്ഷമായതിനെത്തുടർന്ന് 2024-ൽ രഹസ്യമായി സ്പെയിനിലെ മാഡ്രിഡിലേക്ക് മാറിയാണ് അവർ പഠനം പൂർത്തിയാക്കിയത്.

തന്റെ മകളുടെ ജീവിതത്തെ ഈ ഭീഷണികൾ സാരമായി ബാധിച്ചുവെന്ന് മാക്സിമ രാജ്ഞി പറഞ്ഞു. കൊട്ടാരത്തിന് പുറത്തേക്ക് സ്വതന്ത്രമായി ഇറങ്ങാനോ ഒരു സാധാരണ വിദ്യാർത്ഥിയെപ്പോലെ ആംസ്റ്റർഡാമിൽ താമസിക്കാനോ അവൾക്ക് കഴിയുന്നില്ലെന്ന് രാജ്ഞി വേദനയോടെ പങ്കുവെച്ചു. “തെരുവിലൂടെ നടക്കാനും കടകളിൽ പോകാനും സാധാരണ വിദ്യാർത്ഥി ജീവിതം നയിക്കാനും ഞാൻ ആഗ്രഹിക്കുന്നു” എന്ന് അമാലിയ രാജകുമാരിയും മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ 27-ന് രാജകുടുംബം കനത്ത സുരക്ഷയിൽ ‘കിംഗ്സ് ഡേ’ ആഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഫെബ്രുവരിയിൽ നടന്ന അറസ്റ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

WhatsApp Channel Banner

Latest updates

എഡിജിപി എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷൻ...

കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ...

‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ "ജനറേഷൻ ഗട്ടർ" എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP Kangana Ranaut). രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി...

പൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...