Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKeralaഏരിയ സെക്രട്ടറിയെ CPM പുറത്താക്കി: എറണാകുളത്ത് 53 പാർട്ടി പ്രവർത്തകർ CPIയിൽ...

ഏരിയ സെക്രട്ടറിയെ CPM പുറത്താക്കി: എറണാകുളത്ത് 53 പാർട്ടി പ്രവർത്തകർ CPIയിൽ ചേർന്നു | CPM

🎙️ Latest Podcast

എറണാകുളം: കൂത്താട്ടുകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത്.(CPM expels area secretary, 53 party workers join CPI in Ernakulam)

ദീർഘകാലമായി ഷാജു ജേക്കബും സി പി എം നേതൃത്വവും തമ്മിൽ നിലനിന്നിരുന്ന ഭിന്നതയാണ് ഈ കൂട്ടമാറ്റത്തിന് വഴിതെളിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരുന്നു.

തുടർന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സി പി എം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് മാത്രം വിജയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ സി പി എമ്മിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബിജു, ആലി ഷാജു, മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സി പി എമ്മിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഈ നീക്കം നൽകിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.