Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeCrimeപൊന്നാനി കൊലപാതകം: തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് യുവതിയുടെ പിതാവും നാട്ടുകാരും, നാടകീയ...

പൊന്നാനി കൊലപാതകം: തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് യുവതിയുടെ പിതാവും നാട്ടുകാരും, നാടകീയ രംഗങ്ങൾ | Ponnani murder

🎙️ Latest Podcast

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവും നാട്ടുകാരും പ്രതിക്കെതിരെ രോഷാകുലരായി എത്തിയതോടെ സ്ഥലത്ത് അതീവ സംഘർഷാവസ്ഥ ഉടലെടുത്തു.(Ponnani murder, Dramatic scenes as woman’s father and locals shout at accused during evidence collection)

ഉച്ചയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചത്. പ്രതി എത്തിയതറിഞ്ഞ് ഫാത്തിമയുടെ പിതാവും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിക്കെതിരെ ആക്രോശിച്ചുകൊണ്ട് പിതാവും നാട്ടുകാരും ഇരച്ചെത്തിയതോടെ പ്രതിയുമായി പോലീസ് മടങ്ങി.

ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തെക്കുറിച്ച് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഫാത്തിമയെയും കുഞ്ഞിനെയും ബൈക്കിൽ കടപ്പുറത്തേക്ക് കൊണ്ടുവന്നു. തുടർന്ന് കുഞ്ഞിനെ സമീപത്ത് ഉറക്കിക്കിടത്തിയ ശേഷമാണ് ഫാത്തിമയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം മണലിൽ പൂഴ്ത്തിവെച്ചു. പുലർച്ചെ വീട്ടിലെത്തി കുഞ്ഞിനെ ബന്ധുക്കളെ ഏൽപ്പിച്ച ശേഷം പ്രതി പരപ്പനങ്ങാടിയിലേക്ക് കടന്നു കളയുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.