വേനൽക്കാലം ആരംഭിക്കുന്നതോടെ കഠിനമായ ചൂടും സൂര്യപ്രകാശവും നമ്മുടെ ശരീരത്തെ പലവിധത്തിൽ ബാധിക്കാറുണ്ട്. സൂര്യാഘാതം, നിർജ്ജലീകരണം , ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് രക്ഷനേടാൻ പ്രത്യേക മുൻകരുതലുകൾ അത്യാവശ്യമാണ്. ഈ വേനൽക്കാലത്ത് പൂർണ്ണാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന 5 പ്രധാന ടിപ്പുകൾ താഴെ നൽകുന്നു. (Summer Health Tips)
1. ധാരാളം ദ്രാവകങ്ങൾ കുടിക്കുക
- ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. ചൂടുള്ളപ്പോൾ വിയർപ്പിലൂടെ ധാരാളം വെള്ളം ശരീരത്തിന് നഷ്ടപ്പെടുന്നു.
- ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
- പകർച്ചവ്യാധികൾ ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
- ക്ഷീണമോ ദഹനപ്രശ്നങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക.
2. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക
- വേനൽക്കാലത്ത് ലഭിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും.
- സാലഡുകൾ, ജ്യൂസുകൾ, തൈര്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ശീലമാക്കുക.
- ശരീരത്തിന് തണുപ്പ് നൽകുന്ന തണ്ണിമത്തൻ പോലുള്ള പഴങ്ങൾ കഴിക്കുക.
3. എരിവുള്ള ഭക്ഷണം ഒഴിവാക്കുക
- എരിവും പുളിയും എണ്ണയും കൂടുതലുള്ള ഭക്ഷണങ്ങൾ വേനൽക്കാലത്ത് വയറിന് അസ്വസ്ഥതയുണ്ടാക്കാൻ കാരണമാകും.
- ശരീരത്തിനുള്ളിലെ ചൂട് കൂടുന്നതിനാൽ അസിഡിറ്റി ഉണ്ടാകാൻ സാധ്യതയുണ്ട്.
- ലളിതവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.
4. കൃത്യമായ വിശ്രമം ഉറപ്പാക്കുക
- വേനൽക്കാലത്തെ പകലുകൾ ദൈർഘ്യമേറിയതും ക്ഷീണമുണ്ടാക്കുന്നതുമാണ്.
- ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്.
- രാത്രിയിൽ ലഘുവായ ഭക്ഷണം കഴിക്കുന്നത് നല്ല ഉറക്കത്തിനും മികച്ച ദഹനത്തിനും സഹായിക്കും.
5. വെയിലിൽ നിന്നും സംരക്ഷണം
- സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിൽ ഏൽക്കുന്നത് ചർമ്മരോഗങ്ങൾക്കും സൂര്യതാപത്തിനും കാരണമാകും.
- പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക. SPF 30-ന് മുകളിലുള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നത് ചർമ്മത്തെ കൂടുതൽ സംരക്ഷിക്കും.
- ചർമ്മത്തിൽ തടിപ്പോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക.
- ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ലഘുവായ വ്യായാമങ്ങളും ധ്യാനവും ശീലിക്കുന്നതും നല്ലതാണ്.

