Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് തലസ്ഥാനത്തടക്കം 4 ജില്ലകളിൽ യെല്ലോ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് തലസ്ഥാനത്തടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത | Heavy rain

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain likely in Kerala, Yellow alert, thunderstorm warning in 4 districts )

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഏപ്രിൽ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഏപ്രിൽ 30: ഇടുക്കി, കണ്ണൂർ, കാസർഗോഡ്, മെയ് 01: പത്തനംതിട്ട, ഇടുക്കി, വയനാട്, മെയ് 02: ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് എന്നിങ്ങനെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴയ്‌ക്കൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അതീവ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗാർഹിക ഉപകരണങ്ങൾക്കും ഇടിമിന്നൽ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ട്. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുന്നത് ഉചിതമായിരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.