Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaതാമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: കൊക്കയിൽ വീണ മണ്ണുമാന്തി യന്ത്രം...

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: കൊക്കയിൽ വീണ മണ്ണുമാന്തി യന്ത്രം ഉയർത്തും | Thamarassery Pass

🎙️ Latest Podcast

വയനാട്: നിർമ്മാണ പ്രവൃത്തിക്കിടെ കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രം ഉയർത്തുന്നതിനായി താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും പൂർണ്ണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.(Traffic restrictions at Thamarassery Pass today, the machine that fell into the ditch will be lifted)

കഴിഞ്ഞ ദിവസമാണ് ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവൃത്തികൾക്കിടെ ഹിറ്റാച്ചി കൊക്കയിലേക്ക് മറിഞ്ഞത്. യന്ത്രം മുകളിലെത്തിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ബേപ്പൂരിൽ നിന്നുള്ള വിദഗ്ധരായ ഖലാസിമാരുടെ സഹായം തേടുന്നത്. ഇവർ എത്തിയാകും യന്ത്രം റോഡിലേക്ക് ഉയർത്തുക.

വലിയ ലോറികൾക്കും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ചുരം വഴി പകൽ സമയത്ത് പൂർണ്ണ നിയന്ത്രണമുണ്ട്. മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി കടന്നുപോകാം. ഹിറ്റാച്ചി ഉയർത്തുന്നതിന് പുറമെ ചുരത്തിൽ മറ്റ് സുരക്ഷാ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. പാറ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ വല സ്ഥാപിക്കുന്ന പ്രവൃത്തി, ഒമ്പതാം വളവിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം, രണ്ടാം വളവിൽ കൾവർട്ട് നിർമ്മാണത്തിന്റെ തുടക്കം എന്നിവ നടക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.