HomeKeralaസ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി തകർക്കാൻ ശ്രമമോ? സർക്കാരിനെതിരെ കെ.എൻ. ബാലഗോപാലിന്റെ...

സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി തകർക്കാൻ ശ്രമമോ? സർക്കാരിനെതിരെ കെ.എൻ. ബാലഗോപാലിന്റെ വിമർശനം | K N Balagopal

തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതും നിലവിൽ ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രതിഷേധാർഹമാണെന്ന് എംഎൽഎ കെ.എൻ. ബാലഗോപാൽ ആരോപിച്ചു (K N Balagopal). മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതിയെ സംബന്ധിച്ച് നിലവിലെ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്ത ഈ പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുന്നുവെന്നും, കേരളത്തിലാകെ 30 ലക്ഷത്തിലധികം സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയതെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇതുവരെ ഏകദേശം 20 ലക്ഷം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിനായി എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 3,720 കോടി രൂപ വകയിരുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാൽ, സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കായി ചെലവാകുന്ന തുകയെക്കാൾ പലമടങ്ങ് കൂടുതലാണ് ഈ പദ്ധതിക്കായി നീക്കിവെച്ചതെന്നും വ്യക്തമാക്കി.

പദ്ധതിയിൽ അംഗത്വം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ തന്നെ വ്യക്തമായി നിശ്ചയിച്ചിരുന്നുവെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് അപേക്ഷകൾ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും വിലയിരുത്തിയ ശേഷമാണ് അപേക്ഷകൾ അംഗീകരിച്ചതെന്നും, ഇതുമായി ബന്ധപ്പെട്ട് കാര്യമായ പരാതികളോ ആക്ഷേപങ്ങളോ ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ വസ്തുതാവിരുദ്ധവും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് ആരോപിച്ച ബാലഗോപാൽ, രാജ്യത്തെ തന്നെ വലിയ സ്ത്രീക്ഷേമ പദ്ധതികളിലൊന്നായ ഈ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും പറഞ്ഞു.

Story Summary:
MLA K.N. Balagopal has criticized the government’s stance on the Chief Minister’s Women Safety Financial Assistance Scheme. He alleged that attempts are being made to weaken a major welfare initiative that benefits lakhs of women across Kerala.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...