തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വരെ വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില വർദ്ധന നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കാണ് ഇന്ന് തുടക്കമിടുന്നത്.(Milk price hike, Milma board of directors meeting today; price to increase by up to Rs 4 per liter)
ലിറ്ററിന് 4 രൂപ വരെ വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം. അനുമതി ലഭിക്കുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില നിലവിൽ വന്നേക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായ അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല. കമ്മീഷന്റെ ക്ലിയറൻസ് ലഭിച്ച ശേഷമേ പ്രഖ്യാപനം നടത്തൂ.
കാലിത്തീറ്റ വിലയും മറ്റ് പരിപാലനച്ചെലവുകളും വർദ്ധിച്ച സാഹചര്യത്തിൽ പാൽ വില കൂട്ടി തങ്ങളെ സഹായിക്കണമെന്ന് ക്ഷീരകർഷകരും മേഖലാ യൂണിയനുകളും ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സർക്കാർ ഈ തീരുമാനത്തിൽ കാലതാമസം വരുത്തിയിരുന്നു.

