തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനവുമായി കെ.വി. തോമസ്. ഇത്തവണയും അധികാരത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Congress will have to be dissolved, says KV Thomas)
വോട്ട് പെട്ടിയിലായിരിക്കുന്ന സമയത്ത് ആരാകണം മുഖ്യമന്ത്രി എന്നതിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾ നടത്തുന്ന പോര് ജനങ്ങൾ കാണുന്നുണ്ട്. കോൺഗ്രസിന്റെ അവസ്ഥ അത്രമേൽ മോശമാണെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ പോക്ക് തുടർന്നാൽ യുഡിഎഫിനും മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് ഇവരുടെ സ്വഭാവം നന്നായി അറിയാം. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്, എന്നാൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

