മുംബൈ: ഐപിഎൽ 2026 സീസണിൽ ഫോം കണ്ടെത്താനാകാതെ ഉഴലുന്ന മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പുതിയ വീഡിയോ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു (Jasprit Bumrah Wicketless IPL). ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും നേടാൻ കഴിയാത്തതിന്റെ നിരാശയിൽ മൈതാനത്ത് രോഷം പ്രകടിപ്പിക്കുന്ന ബുംറയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് സംഭവം. വിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ബുംറ ബോളിംഗ് മാർക്കർ എടുത്തു മാറ്റുകയും ഗ്രൗണ്ടിൽ നോക്കി നിലവിളിക്കുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ശാന്തസ്വാഭാവക്കാരനായ ബുംറയുടെ ഈ മുഖം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ബുംറയ്ക്ക് ഈ സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും ലഭിച്ചിട്ടില്ല. കൊൽക്കത്ത, ഡൽഹി, രാജസ്ഥാൻ, ബാംഗ്ലൂർ, പഞ്ചാബ് എന്നീ ടീമുകൾക്കെതിരെ കളിച്ചെങ്കിലും ബുംറയ്ക്ക് വിക്കറ്റ് കോളത്തിൽ ഇടം പിടിക്കാനായില്ല. ടീമിന്റെ നട്ടെല്ലായ ബുംറ ഫോമിലല്ലാത്തത് മുംബൈ ഇന്ത്യൻസിനെ കാര്യമായി ബാധിച്ചു. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ മുംബൈ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
The toxic Mumbai management and Hardik Pandya have completely broken my GOAT from inside It’s so painful to watch him like this. 💔
He is Surely missing his captain Rohit !! pic.twitter.com/ccloXXSahc
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) April 17, 2026
ബുംറയ്ക്ക് ലക്ക് ലഭിക്കാത്തതാണ് പ്രശ്നമെന്നും പവർപ്ലേയിൽ മറ്റ് ബൗളർമാർ സമ്മർദ്ദം ചെലുത്താത്തതിനാൽ ബാറ്റർമാർ ബുംറയ്ക്കെതിരെ റിസ്ക് എടുക്കുന്നില്ലെന്നും മുംബൈ പരിശീലകൻ മഹേള ജയവർദ്ധനെ പറഞ്ഞു. ലോകകപ്പിന് പിന്നാലെ ഉണ്ടായ ചെറിയ പരിക്കുകൾ ബുംറയുടെ ബോളിംഗ് വേഗതയെ തുടക്കത്തിൽ ബാധിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബുംറ തന്റെ പഴയ ഫോമിലേക്ക് ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Summary: Mumbai Indians pacer Jasprit Bumrah is enduring a frustrating IPL 2026 season, having gone wicketless in five consecutive matches. A video of the star pacer showing visible anger—kicking his bowling marker and screaming at the ground during a match against RCB—has surfaced online. MI coach Mahela Jayawardene backed Bumrah, stating that lack of pressure from other bowlers allows batsmen to play him safely. He also mentioned a minor injury following the World Cup affected his initial rhythm. Mumbai Indians are currently struggling at the bottom of the points table with four losses.

