സന്നിധാനം: വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജയുടെ അവസാന ദിനമായ ഇന്ന് സന്നിധാനത്ത് വിശേഷാൽ പൂജകൾ നടക്കും.(Sabarimala temple to be closed today, Special pujas to be held)
ശനിയാഴ്ച ഉച്ചയ്ക്ക് സഹസ്ര കലശാഭിഷേകം നടക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പടിപൂജയും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡല-മകരവിളക്ക് കാലത്തിന് പുറമെ ഇത്തവണ മാസപൂജയ്ക്കും ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക ദിവസങ്ങളിലും ശരാശരി 30,000 തീർഥാടകർ ദർശനത്തിനായി എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇടവമാസ പൂജകൾക്കായി മേയ് 14-ന് വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. മേയ് 19-ന് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.

