Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeKeralaവിഷുദിനത്തിൽ കുതിച്ച് കേരളത്തിലെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപ...

വിഷുദിനത്തിൽ കുതിച്ച് കേരളത്തിലെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപ വർദ്ധിച്ചു | Gold price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്; നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 14,240 രൂപയാണ് വിപണി വില.(Kerala Gold price hiked in Vishu day, know about today’s rate )

പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള രാഷ്ട്രീയ നീക്കങ്ങളുമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ വലിയ ചലനമുണ്ടാക്കി. ചർച്ചാ വാർത്തകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ മാറിയതാണ് വില വർദ്ധിക്കാൻ കാരണമായത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണ്ണവില കേരളത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ്ണവില.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.