ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ എട്ടുമാസം മുൻപ് കാണാതായ പതിനെട്ടുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി ( Jharkhand Woman Murder Case). ചാർസ് കോളേജിന് സമീപത്തെ വിജനമായ പ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ അസ്ഥികൂടവും മുടിയും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ ദിനേഷ് കുമാർ മഹ്തോയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയും പെൺകുട്ടിയും കഴിഞ്ഞ മൂന്ന് വർഷമായി അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വർഷം ജൂലൈ 21-ന് കോളേജിൽ അഡ്മിഷനായി എത്തിയ പെൺകുട്ടിയെ ദിനേഷ് തന്ത്രപൂർവ്വം വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാവ് നൽകിയ പരാതിയിൽ അന്വേഷണം ഇഴഞ്ഞുനീങ്ങിയത് വലിയ വിവാദമായിരുന്നു. പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് മർദ്ദിച്ചതായും ആരോപണമുയർന്നു. കേസ് ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയതോടെ ഡിജിപിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്പിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രതിയെ പിടികൂടിയതും.
Summary: Skeletal remains of an 18-year-old woman, missing for eight months, were recovered in Jharkhand’s Bokaro district. Police arrested her friend, Dinesh Kumar Mahto, who confessed to the murder. The accused allegedly killed her after she pressured him for marriage. The case gained significant attention after the Jharkhand High Court slammed the DGP over investigative lapses and the alleged as

