Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeWorldഹിസ്ബുള്ള തലവൻ നയീം ഖാസിമിൻ്റെ സഹോദര പുത്രനെ വധിച്ചെന്ന് ഇസ്രായേൽ |...

ഹിസ്ബുള്ള തലവൻ നയീം ഖാസിമിൻ്റെ സഹോദര പുത്രനെ വധിച്ചെന്ന് ഇസ്രായേൽ | Hezbollah

🎙️ Latest Podcast

ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ പേഴ്‌സണൽ സെക്രട്ടറിയും സഹോദരപുത്രനുമായ അലി യൂസഫ് ഹർഷിയെ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. നയീം ഖാസമിന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഹർഷി നിർണ്ണായക പങ്ക് വഹിച്ചിരുന്നതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.(Israel claims killing of Hezbollah chief​ Naim Qassem’s nephew and personal adviser Ali ​Yusuf Harshi)

ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തേക്ക് സൈനിക നടപടികൾ നിർത്തിവെക്കാൻ ധാരണയിലെത്തിയെങ്കിലും ലെബനനെച്ചൊല്ലിയുള്ള തർക്കം സങ്കീർണ്ണമായി തുടരുകയാണ്. വെടിനിർത്തൽ കരാറിൽ ലെബനൻ ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ഇറാൻ ഇത് നിഷേധിച്ചു. വിഷയത്തിൽ ഇസ്രായേലിനെ പിന്തുണച്ച അമേരിക്ക, ഇരുപക്ഷവും തമ്മിലുള്ള “ന്യായമായ തെറ്റിദ്ധാരണ” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

വെടിനിർത്തൽ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെങ്കിലും ലെബനൻ ഈ കരാറിന്റെ ഭാഗമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “നമ്മുടെ വിരലുകൾ തോക്കിന്റെ ട്രിഗറിലാണ്. ആവശ്യമെന്ന് കണ്ടാൽ ഏത് നിമിഷവും പോരാട്ടം പുനരാരംഭിക്കാൻ സൈന്യം സജ്ജമാണ്,” നെതന്യാഹു മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ചർച്ചകൾക്കിടയിലും വെറും 10 മിനിറ്റിനുള്ളിൽ ലെബനനിലുടനീളം 100-ലധികം ലക്ഷ്യങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. തെക്കൻ ലെബനനിലെ ജനങ്ങളോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രായേൽ വ്യാഴാഴ്ചയും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രായേൽ നൽകുന്ന സൂചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.