കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കവെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. പിലിക്കോട് – പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. (Allegations of fake voting in Thrikaripur, Sandeep Varier says agent was beaten up, demands repolling)
സംഭവത്തെത്തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കള്ളവോട്ട് ചെയ്യാൻ എത്തിയവരെ തടയാൻ ശ്രമിച്ച ബൂത്ത് ഏജന്റിനെ മർദ്ദിച്ചുവെന്ന് സന്ദീപ് വാര്യർ പരാതിപ്പെട്ടു. ക്രമക്കേട് നടന്ന പുത്തിലോട് ബൂത്തിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി.

