കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല. ഇയാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും.(Court denies interim bail to director Ranjith, He will not be able to vote)
വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശമാണെന്നും അതിനാൽ ജാമ്യം വേണമെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ, ജാമ്യം ലഭിച്ചില്ല. രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം ജാമ്യം ആവശ്യപ്പെട്ടത്.
പരാതിക്കാരിക്കെതിരെ ജാമ്യാപേക്ഷയിൽ രഞ്ജിത്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. നടിയുടെ അഭിനയം ശരിയാകാത്തതിനാൽ താൻ വിമർശിക്കുകയും സീനുകൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

