Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeEntertainment'പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ല, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന...

‘പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ല, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന ആളല്ല ഞാനിപ്പോൾ’: മുഖ്യമന്ത്രി | Ranjith

🎙️ Latest Podcast

ആലപ്പുഴ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് സ്വീകരിച്ച നടപടികളിൽ ആക്ഷേപങ്ങളൊന്നുമില്ലെന്നും കാര്യങ്ങൾ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Not sure about the complaint, Chief Minister on arrest of Ranjith)

രഞ്ജിത്തിനെതിരെയുള്ള പരാതിയുടെ വിശദാംശങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ അറിവില്ല. നിങ്ങളെപ്പോലെ തന്നെ മാത്രമേ ഞാനും അറിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണ്ണമായി അറിയുന്ന സാഹചര്യത്തിലല്ല താൻ ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളിൽ ആക്ഷേപങ്ങളില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇദ്ദേഹം നിലവിൽ എറണാകുളം സബ് ജയിലിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.