ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി നടൻ വിജയ് മത്സരരംഗത്തേക്ക് (Vijay TVK Candidate List). തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രകാരം വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ്, ചെന്നൈയിലെ പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.
അഗ്നി ന്യൂസ് സർവീസ് സർവേ ഫലം:
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന അഭിപ്രായ സർവേ ഡി.എം.കെ സഖ്യത്തിന് അനുകൂലമാണ്.
180 സീറ്റുകൾ നേടി എം.കെ. സ്റ്റാലിൻ ഭരണത്തുടർച്ച നേടുമെന്നാണ് പ്രവചനം. സഖ്യത്തിന് 44.9% വോട്ട് ലഭിക്കുമെന്ന് സർവേ പറയുന്നു.
അണ്ണാ ഡി.എം.കെ സഖ്യം: 38.5% വോട്ടുകളോടെ 54 സീറ്റുകളിൽ ഒതുങ്ങും.
ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന വിജയ്‌യുടെ ടി.വി.കെ 9.7% വോട്ട് വിഹിതം നേടുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നാൽ വിജയ് മത്സരിക്കുന്ന പെരമ്പൂരിൽ അദ്ദേഹം പരാജയപ്പെടുമെന്നാണ് സർവേ നൽകുന്ന സൂചന. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്കും ശക്തമായ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്.
ഡി.എം.കെ (SPA സഖ്യം), അണ്ണാ ഡി.എം.കെ – ബി.ജെ.പി (NDA സഖ്യം),തമിഴക വെട്രി കഴകം (TVK), നാം തമിഴർ കക്ഷി (NTK) എന്നെ മുന്നണികളാണ് മത്സര രംഗത്ത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനാണ് ജനങ്ങൾ കൂടുതൽ മുൻതൂക്കം നൽകുന്നത്. ബി.ജെ.പി ദേശീയ നേതൃത്വം സ്റ്റാലിനെ അധികാരത്തിൽ നിന്ന് മാറ്റാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും, വിജയ്‌യെ എൻ.ഡി.എ സഖ്യത്തിലെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. വിജയ്‌യുടെ റാലികളിലെ വൻ ജനക്കൂട്ടം വോട്ടായി മാറുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Short Story Summary:
Actor Vijay’s party, Tamilaga Vettri Kazhagam (TVK), has released its candidate list for the Tamil Nadu Assembly elections, with Vijay contesting from Tiruchirappalli East and Perambur. Meanwhile, an opinion poll by Agni News Service predicts a landslide victory for the DMK-led alliance with 180 seats, while the AIADMK alliance is expected to win 54 seats. The survey estimates a 9.7% vote share for Vijay’s TVK but suggests he might lose in the Perambur constituency. The election is scheduled for April 23.

