HomeCrimeകൊണ്ടോട്ടിയിൽ സ്വർണ്ണക്കടയിൽ ഷട്ടറിട്ട് കവർച്ച; ഉടമയെയും മകനെയും മർദ്ദിച്ച് പണം തട്ടി;...

കൊണ്ടോട്ടിയിൽ സ്വർണ്ണക്കടയിൽ ഷട്ടറിട്ട് കവർച്ച; ഉടമയെയും മകനെയും മർദ്ദിച്ച് പണം തട്ടി; ഒരാളെ നാട്ടുകാർ പിടികൂടി, രണ്ടാമൻ പോലീസ് വലയിലെന്ന് സൂചന | Kondotty gold workshop robbery Malappuram

റിപ്പോർട്ട് :  അൻവർ ഷരീഫ്
മലപ്പുറം: കൊണ്ടോട്ടിയിൽ രാത്രിയിൽ വ്യാപാര സ്ഥാപനം അടയ്ക്കുന്നതിനിടെ ഉടമയെയും മകനെയും ക്രൂരമായി മർദ്ദിച്ച് വൻ തുക കവർന്ന നാലംഗ സംഘത്തിലെ പ്രധാനിയെ നാട്ടുകാർ ജീവൻ പണയപ്പെടുത്തി പിടികൂടി (Kondotty gold workshop robbery Malappuram). മലപ്പുറം താനൂർ സ്വദേശി അയ്യൂബ് (46) ആണ് നാട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും, ഇതിൽ ഒരാളെക്കൂടി പോലീസ് രഹസ്യമായി കസ്റ്റഡിയിലെടുത്തതായാണ് ഏറ്റവും സൂചന.

ഇന്നലെ രാത്രി 9 മണിയോടെ കൊണ്ടോട്ടി തങ്ങൾസ് റോഡിൽ പ്രവർത്തിക്കുന്ന, സ്വർണ്ണം ഉരുക്കി ആഭരണങ്ങൾ പണിയുന്ന സ്ഥാപനത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ചാ ശ്രമം അരങ്ങേറിയത്. രാത്രിയിൽ കടയുടമയായ കുമാറും മകനും ചേർന്ന് സ്ഥാപനം അടയ്ക്കാനൊരുങ്ങുന്ന സമയത്താണ് അപ്രതീക്ഷിതമായി നാലംഗ ക്രിമിനൽ സംഘം അകത്തേക്ക് ഇരച്ചുകയറിയത്. തുടർന്ന് പ്രതികൾ അകത്തുനിന്നും ഷട്ടർ ഇടുകയും, കുമാറിനെയും മകനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി മേശപ്പുറത്തിരുന്ന പണം കവരുകയുമായിരുന്നു.

പണവുമായി പ്രതികൾ ഷട്ടർ തുറന്ന് പുറത്തേക്ക് ഓടിയതോടെ, പരിക്കേറ്റ കടയുടമ കുമാർ പ്രാണരക്ഷാർത്ഥം ഉറക്കെ ബഹളം വെച്ചു. ഈ ശബ്ദം കേട്ട് ഓടിക്കൂടിയ തങ്ങൾസ് റോഡിലെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വളയുകയായിരുന്നു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അയ്യൂബിനെ നാട്ടുകാർ മല്ലിട്ട് പിടികൂടി. ഇയാളിൽ നിന്നും കടയിൽ നിന്നും കവർന്ന രണ്ടര ലക്ഷം രൂപ മുഴുവനായും വീണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പ്രദേശത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Story Summary: A four-member gang assaulted a gold workshop owner, Kumar, and his son before robbing ₹2.5 lakh in Kondotty, Malappuram. While three fled, locals caught Ayyoob (46) from Tanur and recovered the money; police have reportedly zeroed in on a second suspect.

WhatsApp Channel Banner

Latest updates

പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണം പ്രഖ്യാപിച്ചു, റിപ്പോർട്ട് നൽകാൻ ജില്ലാ...

മലപ്പുറം: പാണക്കാട് - വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം...

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 87 ആയി ഉയർന്നു;...

ഗുവാഹത്തി: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 87 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തോളം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്....

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനത്തിന് ഇന്ന് തുടക്കം:...

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനായി ദേവസ്വം ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ നിർവ്വഹിക്കും....

മുഖ്യമന്ത്രി VD സതീശൻ ഇന്ന് പത്തനംതിട്ടയിൽ: റാന്നി, ആറൻമുളയടക്കമുള്ള...

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ജനങ്ങളെ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തമേഖലയിലെത്തും. പ്രളയക്കെടുതി രൂക്ഷമായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം സന്ദർശിക്കുക.(CM VD Satheesan...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി ക്ഷമാപണം നടത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...