ഓമാനൂർ: ഓമാനൂർ അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മങ്ങാട്ടുപറമ്പൻ അമ്പലക്കണ്ടി പൂക്കോയ (50) നിര്യാതനായി (Omanoor road accident death). പരേതനായ മുഹമ്മദിശയുടെ മകനാണ്. ഓമാനൂർ അങ്ങാടിയിൽ റോഡ് സൈഡിൽ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് പൂക്കോയയ്ക്ക് നേരെ അപകടമുണ്ടായത്. എടവണ്ണപാറ ഭാഗത്തുനിന്ന് കിഴിശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന ഒരു കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന പൂക്കോയയെ ശക്തമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: അസ്മാബി (പരതക്കാട്). മക്കൾ: നുസ്രിയ ബാനു, മുഹമ്മദ് നബ്ഹാൻ, നസീബ തസ്‌നി, ഫാത്തിമ ലബീബ, മുഹമ്മദ് ഷഹിൻ. മരുമകൻ: മുഹമ്മദ് റഈസ് (വിളയിൽ പറപ്പൂർ).
Story Summary: Mangattuparamban Pookoya (50) from Omanoor passed away at Kozhikode Medical College Hospital after being hit by a losing-control car while standing on the roadside at Omanoor town.

