HomeKeralaവഴിയരികിൽ കിടന്നയാളുടെ ദേഹത്ത് കാർ കയറിയിറങ്ങി: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം |...

വഴിയരികിൽ കിടന്നയാളുടെ ദേഹത്ത് കാർ കയറിയിറങ്ങി: തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം | Car

കോഴിക്കോട്: വടകര എടോടിയിൽ ലോഡ്ജ് പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാർ കയറിയിറങ്ങി മരിച്ചു. ലോഡ്ജിലേക്ക് വരികയായിരുന്ന കാറാണ് വഴിയിൽ കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയത്.( Tamil Nadu native met a tragic end as car ran over him)

ഇന്നലെ രാത്രി വൈകിയാണ് അപകടം നടന്നത്. ലോഡ്ജിലേക്ക് എത്തിയ കാർ ഇയാളുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു മണി. കടവരാന്തകളിലും ഫുട്പാത്തിലുമാണ് ഇയാൾ രാത്രി ഉറങ്ങാറുള്ളത്.

Clickable Info Box