Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeCrimeസെമിത്തേരിയിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗവും റീൽസ് ചിത്രീകരണവും: 4 യുവാക്കൾക്കെതിരെ...

സെമിത്തേരിയിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗവും റീൽസ് ചിത്രീകരണവും: 4 യുവാക്കൾക്കെതിരെ കേസ് | Cemetery

🎙️ Latest Podcast

ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറിയ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. പുലർച്ചെ രണ്ടരയോടെ സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന നാലംഗ സംഘം ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസിനായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.(Case filed against 4 youths for breaking into cemetery, consuming drugs and filming reels)

കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ യുവാക്കൾ കുരിശ് തലകീഴായി പിടിച്ചാണ് റീൽസ് ചിത്രീകരിച്ചത്. ദൃശ്യങ്ങളിൽ നിന്നും പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പള്ളി കൈക്കാരൻ നൽകിയ ഔദ്യോഗിക പരാതിയെത്തുടർന്നാണ് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തത്. ആരാധനാലയത്തിൽ അതിക്രമിച്ചു കയറുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.