പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ‘ചെറ്റത്തരം’, ‘വീട്ടിൽ പോയി ചോദിക്ക്’ എന്നീ പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി എം.എ. ബേബി. ഓരോ വ്യക്തിക്കും അവരവരുടേതായ പ്രവർത്തന ശൈലിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(Everyone has their own style, MA Baby about CM’s statements)
പിണറായി വിജയന്റേത് അച്ചടക്കത്തിന് പ്രാധാന്യം നൽകുന്ന ഒരു പ്രവർത്തന ശൈലിയാണെന്ന് ബേബി വിവരിച്ചു. പൊതുജനങ്ങളോട് ഇടപഴകുമ്പോൾ വാക്കുകളിൽ കൂടുതൽ സൂക്ഷ്മതയും കരുതലും ഉണ്ടാകണം എന്നത് എല്ലാവർക്കും ബാധകമായ കാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ ‘ചെറ്റത്തരം’ എന്ന പ്രയോഗം വ്യക്തിപരമായ അധിക്ഷേപമല്ലെന്നും അത് രാഷ്ട്രീയ നിലപാടിനെതിരെയുള്ള വിമർശനമാണെന്നും ബേബി കൂട്ടിച്ചേർത്തു. ഓരോരുത്തർക്കും തനതായ രീതികളുണ്ടെന്ന മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

