Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaU പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇർഷാദിനെതിരെ പോലീസ് കേസെടുത്തു; നിയമം അതിൻ്റെ വഴിക്കെന്ന്...

U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇർഷാദിനെതിരെ പോലീസ് കേസെടുത്തു; നിയമം അതിൻ്റെ വഴിക്കെന്ന് MLA | U Prathibha

🎙️ Latest Podcast

ആലപ്പുഴ: യു. പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ യുഡിഎഫ് നേതാവ് ഇർഷാദിനെതിരെ കായംകുളം പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.(Misogynist remarks against U Prathibha, Police register case against UDF leader )

വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യു. പ്രതിഭ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വലിയ പിന്തുണയെക്കുറിച്ച് അവർ പരാമർശിച്ചു. നിലവിൽ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും വ്യക്തിഹത്യയും നടക്കുന്നുണ്ടെന്നും പ്രതിഭ വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് പോലീസ് അതിവേഗത്തിൽ കേസെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കേസെടുക്കാൻ നിർദേശിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.