കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. എടയാറിലെ ‘സി ജി ലൂബ്രിക്കന്റ്സ്’ എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത് അകത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ്. ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Fire breaks out in Edayar industrial area, One dead)
രാവിലെയാണ് കമ്പനിയിൽ തീപിടിത്തമുണ്ടായത്. ഓയിൽ കമ്പനിയായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തിന് പിന്നാലെ കമ്പനിക്കുള്ളിൽ ശക്തമായ പൊട്ടിത്തെറി ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
കറുത്ത പുക പടർന്നത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്‌സിന്റെ 6 യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

