തിരുവനന്തപുരം: സുധീർ കരമനയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആന്റണി രാജു തീരുമാനിച്ചു. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് വിരാമമാകും.(Antony Raju to start campaigning for Sudheer Karamana in Thiruvananthapuram Central )
സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്റണി രാജു പ്രചാരണ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ സിപിഎം നേതൃത്വം നടത്തിയ നിരന്തരമായ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം വീണ്ടും സജീവമാകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്ക് വോട്ട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് നേരിട്ടുള്ള പ്രചാരണത്തിലേക്ക് അദ്ദേഹം കടക്കുന്നത്.
തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് ആന്റണി രാജുവിന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എൽഡിഎഫ് പുതിയ സ്ഥാനാർത്ഥിയെ തേടിയത്. സിപിഎം ഇടപെട്ട് ആണ് സുധീർ കരമനയെ രംഗത്തിറക്കിയത്.

