HomeKerala Assembly Election 2026BJP രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ...

BJP രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ | BJP

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കുമ്പോൾ, റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം കുണ്ടറയിൽ ശ്രദ്ധേയമാകും.(BJP second phase candidate list out, Kummanam in Aranmula)

ഗുരുവായൂർ മണ്ഡലത്തിൽ അഡ്വ. ബി. ഗോപാലകൃഷ്ണനും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്തും ബിജെപിക്കായി വോട്ട് തേടും. കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ സ്വീകരിക്കുന്ന നിലപാട് നിരീക്ഷിച്ച ശേഷം ഈ സീറ്റുകളിൽ തീരുമാനമെടുക്കാനാണ് ബിജെപി നീക്കം.

കാസർകോട് അശ്വിനി എം.എൽ, കല്ല്യാശ്ശേരിയിൽ എ.വി. സനിൽകുമാർ, തളിപ്പറമ്പിൽ എൻ. ഹരിദാസ്, തലശ്ശേരിയിൽ ഒ. നിധീഷ്, കൂത്തുപറമ്പിൽ അഡ്വ. ഷിജിലാൽ, മട്ടന്നൂരിൽ ബിജു ഏലക്കുഴി എന്നിവർ മത്സരിക്കും. കൽപ്പറ്റയിൽ പ്രശാന്ത് മലവയലും കൊണ്ടോട്ടിയിൽ പി. സുബ്രഹ്മണ്യനും ഏറനാട് അഡ്വ. എൻ. ശ്രീപ്രകാശുമാണ് സ്ഥാനാർത്ഥികൾ. മഞ്ചേരിയിൽ പത്മശ്രീ എം, പെരിന്തൽമണ്ണയിൽ അഡ്വ. കെ.പി. ബാബുരാജ്, മങ്കടയിൽ ലിജോയ് പോൾ, മലപ്പുറത്ത് അശ്വതി ഗുപ്തകുമാർ എന്നിവരെയും പാർട്ടി നിയോഗിച്ചു.

വേങ്ങരയിൽ ജയകൃഷ്ണൻ വി.എൻ, വള്ളിക്കുന്നിൽ എം. പ്രേമൻ മാസ്റ്റർ, തിരൂരങ്ങാടിയിൽ റിജു സി. രാഘവ്, താനൂരിൽ ദീപ പുഴക്കൽ, തിരൂരിൽ കെ. നാരായണൻ മാസ്റ്റർ, തവനൂരിൽ രവി തേലത്ത് എന്നിവരാണ് മലപ്പുറം ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികൾ. പാലക്കാട് ജില്ലയിലെ തൃത്താലയിൽ വി. ഉണ്ണികൃഷ്ണൻ മാസ്റ്ററും പട്ടാമ്പിയിൽ അഡ്വ. പി. മനോജും കോങ്ങാട് രേണു സുരേഷും തരൂരിൽ സുരേഷ് ബാബുവും ചിറ്റൂരിൽ പ്രാണേഷ് രാജേന്ദ്രനും ആലത്തൂരിൽ കെ.വി. പ്രസന്ന കുമാറും ജനവിധി തേടും.

തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ഒല്ലൂരിൽ ബിജോയ് തോമസ്, നാട്ടികയിൽ സി.സി. മുകുന്ദൻ, പുതുക്കാട് എ. നാഗേഷ് എന്നിവരാണ് പട്ടികയിലുള്ളത്. എറണാകുളം ജില്ലയിലെ ആലുവയിൽ എം.എ. ബ്രഹ്മരാജ്, പറവൂരിൽ വത്സല പ്രസന്നകുമാർ, എറണാകുളത്ത് പി.ആർ. ശിവശങ്കർ എന്നിവർ മത്സരിക്കും. ചങ്ങനാശ്ശേരിയിൽ ബി. രാധാകൃഷ്ണമേനോനും ആലപ്പുഴയിൽ എം.ജെ. ജോബും കൊല്ലത്ത് ഡോ. എൻ. പ്രതാപ് കുമാറുമാണ് സ്ഥാനാർത്ഥികൾ.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....