കാസർഗോഡ്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ഇരുപതുകാരനെ അധ്യാപകർ പിടികൂടി. സംഭവത്തിൽ വിദ്യാർത്ഥിക്കും ഇയാൾക്കുമെതിരെ പൊലീസ് കേസെടുത്തു.(Impersonation in Plus Two exam in Kasaragod, Case registered)
മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിക്ക് പകരം മറ്റൊരാളാണ് പരീക്ഷ എഴുതുന്നതെന്ന് ബോധ്യപ്പെട്ടത്.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതികളുടെ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്.

