HomeKerala Assembly Election 2026'സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും': കമൽ ഹാസൻ | Pinarayi...

‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’: കമൽ ഹാസൻ | Pinarayi Vijayan

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയാശംസകൾ നേർന്ന് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. സഖാവ് പിണറായി വിജയൻ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ വിജയം കേരളത്തിന്റെ വിജയമാണെന്നും കമൽ ഹാസൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Kamal Haasan says Let Comrade Pinarayi Vijayan win)

കേരളം തന്റെ കൂടി നാടാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കമൽ ഹാസന്റെ കുറിപ്പ് ആരംഭിക്കുന്നത്. ചിലരുടെയെങ്കിലും മനസ്സിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽ പോലും കേരളവുമായുള്ള വൈകാരിക ബന്ധം ഞാൻ എന്നും സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് കഴിഞ്ഞ പത്ത് വർഷത്തെ വികസനങ്ങളെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരള ജനതയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, എന്ന് അദ്ദേഹം കുറിച്ചു.

കേരളത്തിലെ വോട്ടർമാർ ശരിയായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമുക്ക് ശരിയായ തീരുമാനം കൈക്കൊള്ളാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, എന്നും കമൽ ഹാസൻ വ്യക്തമാക്കി.

Clickable Info Box