HomeKeralaTK ഗോവിന്ദനെ പുറത്താക്കി CPIM: PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമെന്ന്...

TK ഗോവിന്ദനെ പുറത്താക്കി CPIM: PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമെന്ന് KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി സി.പി.ഐ എം. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.(CPIM expels TK Govindan from Party)

സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം ബന്ധുത്വമല്ലെന്ന് രാഗേഷ് വ്യക്തമാക്കി. പി.കെ. ശ്യാമളയ്ക്ക് വിപുലമായ പ്രവർത്തന പരിചയമുണ്ട്. അത് പരിഗണിച്ചാണ് പാർട്ടി അവരെ നിയോഗിച്ചത്. മറ്റ് പല നേതാക്കളുടെയും ഭാര്യമാരും ബന്ധുക്കളും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരും സ്ഥാനാർത്ഥികളായിട്ടുള്ളവരുമാണ്. ശ്യാമളയുടെ കാര്യത്തിൽ മാത്രം അത് വിവാദമാക്കേണ്ടതില്ല.

ടി.കെ. ഗോവിന്ദന് പാർലമെന്ററി മോഹമാണെന്നും സ്വന്തം പേര് അദ്ദേഹം തന്നെ നിർദ്ദേശിക്കുകയായിരുന്നുവെന്നും രാഗേഷ് വിമർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടി മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ആരോപിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. എം.വി. ഗോവിന്ദൻ മൂന്ന് തവണ പ്രതിനിധീകരിച്ച മണ്ഡലം ഭാര്യയ്ക്ക് നൽകുന്നത് വഴി പരോക്ഷമായി അദ്ദേഹം തന്നെ അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Clickable Info Box

Latest updates

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...

ആഭ്യന്തര സീസണിന് മുന്നോടിയായി കേരള ടീം കശ്മീരിലേക്ക്; വിഷ്ണു...

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു (Kerala cricket association). ശ്രീനഗറിൽ...