Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeTaste Of Timesവാഴയിലയിൽ പൊള്ളിച്ച മീൻ | Meen Pollichathu

വാഴയിലയിൽ പൊള്ളിച്ച മീൻ | Meen Pollichathu

🎙️ Latest Podcast

മീനിന്റെ വിവിധതരം വിഭവങ്ങൾ എല്ലാവരും പരീക്ഷിക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വാഴ ഇലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന മീനിന്റെ രുചി വേറെ തന്നെയാണ്. സാധാരണ മീൻ പൊരിക്കുന്ന കൂട്ടുകൊണ്ടുതന്നെ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന മീനും തയാറാക്കാവുന്നതാണ് (Meen Pollichathu)  അതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ളവ

  • വാഴയില -1
  • മീൻ – ( ഇടത്തരം വലുപ്പമുള്ളത്)-1 ( തിലോപിയ, കരിമീൻ , റെഡ് സ്നാപ്പെർ ഇവയൊക്കെയാണ് സാധാരണ പൊളിക്കാൻ എടുക്കുന്നത്)
  • സാധാരണ പൊരിക്കാൻ വേണ്ടിയുള്ള അരപ്പ് തയാറാക്കാം.അതിനായി ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ചുവന്നുള്ളി, കറിവേപ്പില, മുളക് പൊടി, മഞ്ഞൾ പൊടി എല്ലാം കൂടി നല്ലവണ്ണം അരച്ചെടുക്കണം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് കൂടി ചേർക്കണം. ഇതിൽ കുറച്ച് അരപ്പ് മീനിൽ പുരട്ടിയ ശേഷം 15 മിനിറ്റ് ഫ്രിജിൽ സൂക്ഷിക്കുക.

പാചക രീതി

ഒരു പാനിൽ 15 മിനിറ്റ് നേരം മീൻ ചെറുതായിട്ട് മൊരിച്ചെടുക്കുക ( അധികം നേരം മൊരിക്കരുത്). വാഴയിലയിൽ അരപ്പ് പടർത്തി ഇട്ടെതിനുശേഷം മീൻ അതിലേക് വെക്കുക, മീനിന് പുറത്തും അരപ്പ് കൊണ്ട് പൊതിയുക. വാഴയില പൊതിഞ്ഞു കെട്ടുക. ശേഷം പാനിൽ കുറച്ച് കറിവേപ്പ് ഇട്ടു എണ്ണ ചൂടാക്കുക. ചൂടായിക്കഴിയുമ്പോൾ വാഴയിലയിൽ പൊതിഞ്ഞ മീൻ അതിലേക്ക് ഇട്ടു വേവിക്കുക. 7 -8 മിനിറ്റ് കൊണ്ട് മറിച്ചും തിരിച്ചും വേവിക്കുക. നല്ല ചൂടോടെ വാഴയിലയിൽ പൊതിഞ്ഞ പൊള്ളിച്ച മീൻ തയാർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.