HomeNationalഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിന് അംഗീകാരം; ക്യുഡെങ്കയുടെ വിപണനത്തിന് ഡിസിജിഐ അനുമതി...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിന് അംഗീകാരം; ക്യുഡെങ്കയുടെ വിപണനത്തിന് ഡിസിജിഐ അനുമതി നൽകി | Qdenga vaccine india

കൊച്ചി: രാജ്യത്ത് ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണായക വഴിത്തിരിവായി പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡയുടെ (Takeda) ‘ക്യുഡെങ്ക’ (Qdenga – TAK-003) വാക്സിന് വിപണനാനുമതി ലഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് (DCGI) വാക്സിന് രാജ്യത്ത് അനുമതി നൽകിയത്. ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്ന ആദ്യ ഡെങ്കിപ്പനി വാക്സിനാണിത്.

4 മുതൽ 60 വയസ്സുവരെയുള്ളവർക്ക് നൽകാവുന്ന ഈ വാക്സിൻ, മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാതെ തന്നെ സ്വീകരിക്കാൻ സാധിക്കും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് പ്രധാന വൈറസ് സെറോടൈപ്പുകൾക്കെതിരെയും പൂർണ്ണ സംരക്ഷണം നൽകുന്ന രീതിയിലാണ് ക്യുഡെങ്ക വികസിപ്പിച്ചിരിക്കുന്നത്. 28,000-ത്തിലധികം പേരെ ഉൾപ്പെടുത്തി നടത്തിയ ആഗോള ക്ലിനിക്കൽ പഠനങ്ങളുടെയും ഇന്ത്യൻ ഫേസ്-3 പരീക്ഷണത്തിന്റെയും വിജയകരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിപണനാനുമതി.

മൂന്ന് മാസത്തെ ഇടവേളയിൽ നൽകുന്ന രണ്ട് ഡോസുകളായാണ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടെ (WHO) ശുപാർശ പട്ടികയിലുള്ള ഈ വാക്സിൻ നിലവിൽ ഇന്ത്യ ഉൾപ്പെടെ 43 രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഇതിനോടകം 3.2 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ടകെഡ അധികൃതർ അറിയിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഡെങ്കിപ്പനി കേസുകൾ 11 മടങ്ങാണ് വർദ്ധിച്ചത്. ആഗോളതലത്തിലുള്ള ഡെങ്കി ബാധയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ് രേഖപ്പെടുത്തുന്നത്. 2025-ൽ മാത്രം രാജ്യത്ത് 1.13 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ വാക്സിന്റെ വരവ് ഏറെ ആശ്വാസകരമാകുന്നത്. ക്യുഡെങ്കയുടെ വരവോടെ രാജ്യത്തെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്നും, പൊതുജനാരോഗ്യ അധികൃതരുമായി ചേർന്ന് സമതുലിതമായ വിതരണം ഉറപ്പാക്കുമെന്നും ടകെഡ ഇന്റർകോണ്ടിനെന്റൽ മാർക്കറ്റ്സ് ഹെഡ് ഡോ. മഹേന്ദർ നായക് വ്യക്തമാക്കി.

Story Summary:
The Drug Controller General of India (DCGI) has approved Takeda’s Qdenga (TAK-003), making it India’s first dengue vaccine. Suitable for individuals aged 4 to 60 without prior dengue testing, it offers protection against all four dengue serotypes via two doses three months apart.

WhatsApp Channel Banner

Latest updates

ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ്: തുടർച്ചയായ...

ടെഹ്‌റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമസേന നടത്തുന്ന ശക്തമായ ബോംബാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ചബഹാർ, കൊനാരാക്ക് എന്നിവിടങ്ങളിലാണ് പുതുതായി...

‘എന്തിനാണ് ഭയക്കുന്നത് ?’: CJP പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി...

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും...

‘ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വൻ വിജയം, പാക് സൈന്യം...

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൂറീൻ നിയാസിയുടെ വെളിപ്പെടുത്തൽ പാകിസ്താൻ രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വൻ വിജയമായിരുന്നുവെന്നും,...

‘ഞാൻ ഇവിടെ ഉള്ളിടത്തോളം ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും...

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കുറ്റാരോപണം നേരിടുന്നവർ താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പു വരുത്തുമെന്ന് ശ്വേത മേനോൻ. തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ...

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാൻ ജില്ലാടിസ്ഥാനത്തിൽ പ്രത്യേക...

കൊച്ചി: റോഡപകടങ്ങൾ ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുന്ന സംഭവങ്ങളിൽ പ്രതികളെയും വാഹനങ്ങളെയും വേഗത്തിൽ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...