HomeCrimeഗുണ്ടാ നേതാവ് അലുവ അതുൽ കൊലക്കേസ്: മുഴുവൻ പ്രതികളും പിടിയിൽ, കാർ...

ഗുണ്ടാ നേതാവ് അലുവ അതുൽ കൊലക്കേസ്: മുഴുവൻ പ്രതികളും പിടിയിൽ, കാർ കസ്റ്റഡിയിൽ | Aluva Athul murder

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നും, ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് നാല് പേരെ കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്.(Aluva Athul murder case, All accused arrested)

തഴവ കടത്തൂർ സ്വദേശി നൗഫൽ (28), ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ (28) എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒപ്പിടാൻ എത്തിയതായിരുന്നു അലുവ അതുൽ. മടക്കയാത്രയിൽ സ്റ്റേഷന് വെറും രണ്ട് കിലോമീറ്റർ അകലെ വെച്ചാണ് അക്രമിസംഘം ഇയാളെ വളഞ്ഞത്. ഇന്നോവ കാറിൽ പിന്തുടർന്ന സംഘം, ദേശീയപാത നിർമ്മാണം നടക്കുന്ന കുഴിയിലേക്ക് അതുൽ സഞ്ചരിച്ച കാർ ഇടിച്ചു വീഴ്ത്തി.

കാറിൽ നിന്ന് പുറത്തിറങ്ങിയ അതുലിനെ വടിവാളും വെട്ടുകത്തിയുമായി എത്തിയ സംഘം ക്രൂരമായി വെട്ടുകയായിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ സുഹൃത്തായ അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

WhatsApp Channel Banner

Latest updates

ഏഷ്യൻ ഗെയിംസ് കബഡി ഡ്രോ പ്രഖ്യാപിച്ചു; ഇന്ത്യൻ വനിതകൾക്ക്...

ഐച്ചി-നഗോയ (ജപ്പാൻ): 2026 ഏഷ്യൻ ഗെയിംസ് കബഡി മത്സരങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ വനിതാ ടീം ശക്തരായ ഇറാനൊപ്പം ഗ്രൂപ്പ് എയിൽ ഇടംപിടിച്ചതോടെ കിരീടപ്പോരാട്ടത്തിന് തുടക്കത്തിലേ കടുത്ത വെല്ലുവിളി...

ദില്ലിയിൽ നാടകീയ നീക്കങ്ങൾ; പ്രതിപക്ഷത്തിന്റെ ‘സ്മൃതിയാത്ര’ തടഞ്ഞ് പൊലീസ്,...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ ‘സ്മൃതിയാത്ര’യ്ക്കിടെ ദില്ലിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി (Rahul Gandhi Gandhi Smriti March)....

ജന്തർ മന്തറിന് ചുറ്റും മൊബൈൽ ഇന്റർനെറ്റ് നിർത്തിവെച്ചു; അർധരാത്രിവരെ...

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം അർധരാത്രിവരെ താൽക്കാലികമായി നിർത്തിവെച്ചു (Jantar Mantar...

ഹൂത്തി ആക്രമണവും ശക്തമായി; സൗദി കപ്പലുകൾ ലക്ഷ്യം, പശ്ചിമേഷ്യൻ...

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെ യെമനിലെ ഹൂത്തി സായുധസംഘവും ആക്രമണം ശക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെ രണ്ട് ചരക്കുകപ്പലുകൾ ഉൾപ്പെടെ കപ്പലുകൾ ആക്രമിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു...

ഡൽഹിയിൽ രാഷ്ട്രീയ നാടകീയത; ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ദേശീയ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിക്കുന്നതിനിടെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി (Rahul...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....