Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaനെയ്യാർ റിസർവോയറിൽ ചാടിയ RTO ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി: ഭർത്താവിൻ്റെ പീഡനമെന്ന്...

നെയ്യാർ റിസർവോയറിൽ ചാടിയ RTO ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി: ഭർത്താവിൻ്റെ പീഡനമെന്ന് പോലീസ് | RTO

🎙️ Latest Podcast

തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടി കാണാതായ ആർ.ടി.ഒ ഓഫീസിലെ ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ശരണ്യ റിസർവോയറിൽ ചാടിയത്.(Body of RTO employee found in Neyyar reservoir)

ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ മൊഴിയും ബന്ധുക്കളുടെ ആരോപണങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ട്. ജോലിസ്ഥലത്തെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി.

എന്നാൽ, ശരണ്യയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇയാൾ യുവതിയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.