HomeKerala Assembly Election 2026അപ്രതീക്ഷിത നീക്കവുമായി K സുധാകരൻ: വസതിയിലേക്കൊഴുകി അനുയായികൾ, അതൃപ്തിയിൽ പാർട്ടി നേതൃത്വം...

അപ്രതീക്ഷിത നീക്കവുമായി K സുധാകരൻ: വസതിയിലേക്കൊഴുകി അനുയായികൾ, അതൃപ്തിയിൽ പാർട്ടി നേതൃത്വം | K Sudhakaran

കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് മടങ്ങിയെത്തിയ കെ. സുധാകരൻ എം.പിക്ക് പിന്തുണയുമായി അനുയായികൾ രംഗത്ത്. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവർത്തകർ എത്തുകയാണ്. (K Sudhakaran makes an unexpected move, Followers flock to his residence)

എം.പി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്ന സുധാകരന്റെ ആവശ്യമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്നാൽ സുധാകരന് അനുമതി നൽകിയാൽ മറ്റ് അഞ്ച് എം.പിമാർ കൂടി ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നത് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നുണ്ട്.

പാർട്ടിയുടെ നിർണ്ണായകമായ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങൾ നടക്കുമ്പോൾ മുതിർന്ന നേതാവായ സുധാകരൻ ഇത്തരത്തിൽ വിട്ടുനിൽക്കുന്നത് ഹൈക്കമാൻഡിനെ ഞെട്ടിച്ചിട്ടുണ്ട്. കണ്ണൂർ തന്റെ ഹൃദയരക്തം ആണെന്ന് കാട്ടി അദ്ദേഹം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

Clickable Info Box