ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(G Sudhakaran did something that should never have been done, says R Nazar)
അദ്ദേഹത്തെപ്പോലൊരു മുതിർന്ന നേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇതെന്നും, പ്രഖ്യാപനം അപ്രതീക്ഷിതമാണെങ്കിലും വിഷയത്തിൽ ഇനിയും സമവായ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
ദീർഘകാലം പാർട്ടിയുടെ ഉന്നത പദവികളിൽ ഇരുന്ന വ്യക്തി എന്ന നിലയിൽ സുധാകരന്റെ ഈ തീരുമാനം പാർട്ടിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സുധാകരന്റെ പ്രഖ്യാപനത്തെക്കുറിച്ച് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ പാർട്ടി ഔദ്യോഗികമായ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. ഇന്ന് രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ജി. സുധാകരൻ തന്റെ നിർണ്ണായക തീരുമാനം അറിയിച്ചത്.

