Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala'റിയാസിന് മാത്രമാണ് പരാതി ഉള്ളത്, മരുമകനെ വിളിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്':...

‘റിയാസിന് മാത്രമാണ് പരാതി ഉള്ളത്, മരുമകനെ വിളിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്’: പത്മജ വേണുഗോപാൽ | CM

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ച് പത്മജ വേണുഗോപാൽ. മറ്റ് മന്ത്രിമാർക്കൊന്നും പരാതിയില്ലെന്നും റിയാസിന് മാത്രം ആണ് പരാതിയെന്നും അവർ പരിഹസിച്ചു.(The CM did not come because his son-in-law wasn’t invited, says Padmaja Venugopal)

മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി മാറിനിൽക്കുന്നത്. അത് എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണ്. റിയാസിനെ എന്തുകൊണ്ട് വിളിച്ചില്ല എന്ന് പാർട്ടിയാണ് പറയേണ്ടത്, പത്മജ വേണുഗോപാൽ വ്യക്തമാക്കി. കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കവേ, ആര് ജയിക്കുമെന്ന് പറയാൻ താൻ ജോത്സ്യനല്ലെന്നും എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നും അവർ പറഞ്ഞു.

താൻ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മത്സരിക്കുകയാണെങ്കിൽ അത് തൃശ്ശൂരിൽ തന്നെയായിരിക്കും. തനിക്ക് ഇപ്പോൾ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ലെന്നും ആഗ്രഹിച്ചതൊന്നും മുൻപ് നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.