തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് പല നേതാക്കളും നിലപാട് അറിയിച്ചു കഴിഞ്ഞു.(If MP’s are contesting, we’ll not be contesting, says Senior Congress leaders
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കെ. സുധാകരൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് വൈകുന്നേരം ഡൽഹിയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഉണ്ടായേക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് നേതൃത്വത്തിന്റെ നീക്കം.

