തൃശൂർ: നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്ന് നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ സി.പി.ഐയിൽ നിന്ന് പുറത്താക്കി (C.C. Mukundan expelled). സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പാർട്ടി അച്ചടക്കം ലംഘിച്ചതിനെത്തുടർന്ന് നേരത്തെ പലതവണ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടും മുകുന്ദൻ പാർട്ടി വിരുദ്ധ നിലപാടുകൾ തുടർന്നതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്.
നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന മുകുന്ദൻ, മണ്ഡലം കമ്മിറ്റി അംഗമായി പ്രവർത്തിക്കവെയും പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത്തവണ നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് മുകുന്ദൻ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം , പാർട്ടിയിൽ നിന്ന് രാജിവെച്ച അദ്ദേഹം നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് പിന്തുണ അറിയിച്ചത് സി.പി.ഐ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതോടെ മുകുന്ദനും സി.പി.ഐയുമായുള്ള ദീർഘകാല ബന്ധത്തിനാണ് അന്ത്യമായത്.
SEO Details
Story Summary: CPI has expelled Nattika MLA C.C. Mukundan following continuous anti-party activities and breach of discipline. Mukundan, who was denied a seat for the upcoming elections, had earlier resigned and announced his decision to contest as an independent candidate from Nattika. The decision comes after Geetha Gopi was named the party’s official candidate.

