HomeKeralaസ്ട്രോങ്ങ് റൂം വിവാദം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്;...

സ്ട്രോങ്ങ് റൂം വിവാദം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യം | Kozhikode Strong Room Controversy

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്ന നടപടിയിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി (Kozhikode Strong Room Controversy). തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷണർക്ക് പരാതി നൽകിയത്.കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള അതീവ സുരക്ഷാ മേഖലയിൽ സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പോലീസും പ്രവേശിച്ചത് ചട്ടവിരുദ്ധമാണ്.

പേരാമ്പ്രയിലെ റിട്ടേണിംഗ് ഓഫീസറെ സ്ഥാനത്തുനിന്ന് നീക്കണം. സ്ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയലുകൾ സൂക്ഷിക്കുന്നത് അസ്വാഭാവികമാണ്.സ്ട്രോങ്ങ് റൂം മേഖലയുടെ പൂർണ്ണ സുരക്ഷ ബിഎസ്എഫിനെ (BSF) ഏൽപ്പിക്കണമെന്നും കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ എന്നിവർ ആവശ്യപ്പെട്ടു.

അതേസമയം, മുറി തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ തന്നെ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി. രാവിലെ എട്ട് മണിയോടെയാണ് വിവരം അറിയിച്ചത്. ഒമ്പത് മണിക്ക് താൻ എത്തുമ്പോഴേക്കും റൂം തുറക്കുന്ന നടപടികൾ പൂർത്തിയായിരുന്നുവെന്നും ഏജന്റിന്റെ സാന്നിധ്യത്തിലാണ് ഇത് നടന്നതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.

വിവാദം കൊഴുക്കുമ്പോഴും വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായി ‘മെറ്റീരിയൽസ് റൂം’ ആണ് തുറന്നതെന്നും സ്ട്രോങ്ങ് റൂമിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

Story Summary: The UDF has filed a complaint with Chief Electoral Officer Rathan U. Kelkar regarding the opening of a room near the strong room at JDT Vellimadukunnu, Kozhikode. While UDF leaders MK Raghavan and Praveen Kumar alleged an election sabotage attempt and demanded action against the Returning Officer, candidate Fatima Thahlia clarified that the RO had informed her before opening the material room.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തു: പാർലമെന്ററി സമിതിക്ക് മുന്നിൽ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ (Meta apologises PM Modi Facebook video) താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഐ.ടി. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ നിരുപാധികം...

വിവാഹവാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ: കാസർകോട് കുട്ടികളടക്കം 6...

കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും തുടർന്ന് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ട് (Kasaragod Parappa bakery sealed). കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...